SignIn
Kerala Kaumudi Online
Saturday, 27 April 2024 1.20 PM IST

മദ്യലഹരിയിൽ അക്രമം നടത്തിയ പ്രതികൾ പിടിയിൽ

adersh-
ആദർശ്

ചെങ്ങന്നൂർ: കൊല്ലകടവ് ഭാഗത്ത് വീടുകൾ കയറി അക്രമം നടത്തുകയും ആളുകളെ മർദ്ദിക്കുകയും ചെയ്ത പ്രതികൾ പിടിയിലായി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മദ്യലഹരിയിൽ ആയിരുന്നു അക്രമം. ചെറിയനാട് കടയിക്കാട് കൊച്ചുമലയിൽ വീട്ടിൽ ആദർശ് (22), കടയിക്കാട് അതുൽ ഭവനത്തിൽ അനന്തു (അച്ചൂട്ടൻ 22) എന്നിവരെയാണ് വെണ്മണി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് ഗോൾഡൻ പാലസ് ഓഡിറ്റോറിയത്തിന് സമീപമുള്ള ഷെഫിൻ വില്ലയിൽ മുഹമ്മദ് ആസിഫ്, ഷെബി മൻസിലിൽ ആഷിഖ് മുഹമ്മദ്, പൊയ്കത്തുണ്ടിയിൽ ജലാൽ എന്നിവർ വീടിനുസമീപം നിൽക്കുമ്പോൾ മദ്യലഹരിയിലായിരുന്ന പ്രതികൾ ഇവരെ ചോദ്യം ചെയ്യുകയും അക്രമിക്കുകയായിരുന്നു. അക്രമത്തിൽ നിന്നും രക്ഷപെടുന്നതിനായി വീടുകളിലേക്ക് ഓടിയവരെ പ്രതികൾ പിൻതുടർന്ന് ആക്രമിക്കുകയും വീട്ടുപകരണങ്ങളും ചെടിച്ചട്ടികളും കസേരകളും നശിപ്പിക്കുകയും ചെയ്തു. ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ രാജേഷിന്റെ നേതൃത്വത്തിൽ വെണ്മണി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ നസീർ.എ, സബ്ബ് ഇൻസ്പെക്ടർമാരായ ദിജേഷ്.കെ, ആന്റണി.ബി.ജെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.