കൊച്ചി: പദ്മശ്രീ ജേതാവും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ മുൻ ഡയറക്ടർ ജനറലുമായ ഡോ.എസ്. അയ്യപ്പനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ആദരിച്ചു. ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സമുദ്ര മത്സ്യമേഖലയിലെ ഗവേഷകരുടെ കൂട്ടായ്മയായ മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എം.ബി.എ.ഐ) ഡോ. അയ്യപ്പന് ഓണററി ഫെല്ലോഷിപ്പ് സമ്മാനിച്ചു. സി.എം.എഫ്.ആർ.ഐയുടെ നവീകരിച്ച വെബ്‌സൈറ്റിന്റെ ലോഞ്ചിംഗും നടന്നു. ഐ.സി.എ.ആർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. ശുഭദീപ് ഘോഷ്, ഡോ. വി.വി.ആർ. സുരേഷ്, ഡോ. ഗ്രിൻസൺ ജോർജ്, ഡോ. രേഖ ജെ. നായർ എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |