കുറവിലങ്ങാട് : പ്രകൃതിവിരുദ്ധ പീഡനത്തിന് വിസമ്മതിച്ച മദ്ധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കുറിച്ചിത്താനം ചറമ്പേൽ വീട്ടിൽ മനോജിനെ (39) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കഴിഞ്ഞദിവസം ഉഴവൂർ പെരുന്താനം ഭാഗത്തുള്ള റബർതോട്ടത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് വിസമ്മതിച്ച മദ്ധ്യവയസ്കനെ മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന തോർത്ത് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. എസ്.എച്ച്.ഒ നോബിൾ പി.ജെ, എസ്.ഐ സുരേഷ് കുമാർ, സി.പി.ഒമാരായ സിജാസ് ഇബ്രാഹിം,സജി സദാനന്ദൻ, നിശാന്ത് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |