കണ്ണൂർ: മാർഗംകളി വിധികർത്താവ് പി.എൻ.ഷാജിയുടെ മരണത്തിനു കാരണക്കാർ എസ്.എഫ്.ഐ ആണെന്ന് കെ.സുധാകരൻ എം.പി ആരോപിച്ചു. തങ്ങൾ ആവശ്യപ്പെട്ട ആളുകൾക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നൽകാത്തതിന് അവർ ഉണ്ടാക്കിയ പരാതിയാണ് ഷാജിയുടെ മരണത്തിനു കാരണം. കണ്ണൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ. ഷാജിയെ അവർ തല്ലിയെന്നും നടന്നത് കൊലപാതകമാണെന്നും വിശദമായ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഇവിടെ ഒരു കലാപം പൊട്ടിപുറപ്പെടും. എസ്.എഫ്.ഐ ഗുണ്ടകളെ ഇറക്കി നാട് കുട്ടിച്ചോറാക്കാൻ സമ്മതിക്കില്ല. കേരളത്തിൽ എസ്.എഫ്.ഐയുടെ കിരാത കൊലപാതകങ്ങൾ നടക്കുകയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി കേൾക്കുന്ന വാർത്തകളെല്ലാം എസ്.എഫ്.ഐക്കാരുടെ കൊലപാതകങ്ങളെക്കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |