ഹരിപ്പാട്: ദക്ഷിണേന്ത്യയിലെ പ്രമുഖ എഡ്യൂക്കേഷൻ കൺസൾട്ടിംഗ് സ്ഥാപനമായ പ്രോമിസ് എഡ്യൂക്കേഷണൽ സർവീസസിന്റെ നേതൃത്വത്തിൽ 'സ്റ്റഡി കാർണിവൽ 2024" എന്ന പേരിൽ ലോകമെമ്പാടുമുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് വിദ്യാഭ്യാസ പ്രദർശനം നടത്തും. ഏപ്രിൽ 3ന് ആറ്റിങ്ങൽ, 4ന് കൊല്ലം, 5ന് മാവേലിക്കര, 6ന് കോട്ടയം, 7ന് അങ്കമാലി എന്നിവിടങ്ങളിലെ കൺവെൻഷൻ സെന്ററുകളിലാകും പ്രദർശനം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾക്ക് പുറമേ, വിദ്യാഭ്യാസ ലോൺ നൽകാൻ താല്പര്യപ്പെടുന്ന ബാങ്കുകൾ, വിവിധ സ്കോളർഷിപ്പുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന സ്റ്റാളുകൾ എന്നിവയും സജ്ജീകരിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് വിദഗ്ദ്ധ കൗൺസലിംഗ് സൗകര്യവുമുണ്ടാകും. പഠനേതര കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ഗെയിമുകളും സമ്മാനങ്ങളും സ്റ്റഡി കാർണിവലിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9037322433.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |