SignIn
Kerala Kaumudi Online
Sunday, 28 April 2024 1.07 AM IST

തരുൺ മൂർത്തിയോടൊപ്പം മോഹൻലാൽ, റമ്പാന്റെ ആദ്യ ഷെഡ്യൂളിനുശേഷം ചിത്രീകരണം

ss

ഒാപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തരുൺ മൂർത്തിയുടെ ചിത്രത്തിൽ മോഹൻലാൽ നായകൻ.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മാണം. മോഹൻലാലിന്റെ 360-ാമത്തെ ചിത്രമായാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുന്നത്.

ജോഷി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം റമ്പാന്റെ ഒരുമാസത്തെ ആദ്യ ഷെഡ്യൂൾ ജൂണിൽ ആരംഭിക്കാനാണ് തീരുമാനം. ഇതിനുശേഷം തരുൺ മൂർത്തിയുടെ ചിത്രത്തിൽ അഭിനയിക്കാനാണ് മോഹൻലാൽ ഒരുങ്ങുന്നത്. ചെമ്പൻ വിനോദ് രചന നിർവഹിക്കുന്ന റമ്പാന്റെ ആദ്യ ഷെഡ്യൂൾ യുഎസിലാണ്. പൂർണമായും വിദേശ രാജ്യങ്ങളിലാണ് റമ്പാന്റെ ചിത്രീകരണം. മോഹൻലാലും യുവസംവിധായകരിൽ ശ്രദ്ധേയനായ തരുൺ മൂർത്തിയും ആദ്യമായി ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. മികച്ച വിജയം നേടിയ ചിത്രങ്ങളാണ് ഒാപ്പറേഷൻ ജാവയും സൗദി വെള്ളക്കയും. മൂന്നു സംസ്ഥാന പുരസ്കാരങ്ങൾ സൗദി വെള്ളക്ക നേടുകയും ചെയ്തു. ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാനിൽ അഭിനയിക്കുകയാണ് മോഹൻലാൽ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ നാലാം ഷെഡ്യൂൾ ഏപ്രിൽ ആദ്യം ചെന്നൈയിൽ ആരംഭിക്കും. തുടർന്ന് തിരുവനന്തപുരത്തും കൊച്ചിയിലും ചിത്രീകരണമുണ്ട്. എമ്പുരാന് 45 ദിവസത്തെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് . സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നിവരുടെ ചിത്രങ്ങളിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.