SignIn
Kerala Kaumudi Online
Saturday, 27 April 2024 6.13 PM IST

കൊള്ള താങ്ങാവുന്നതിലും അപ്പുറം, ആലപ്പുഴ ജില്ലക്കാർക്ക് ഇതല്ലാതെ വേറെ വഴിയില്ല; പരിഹാരം ഒന്നുമാത്രം

alappuzha-

ആലപ്പുഴ: അവധിക്കാലമടുത്തതോടെ ബംഗളൂരുവിലേക്കും ആലപ്പുഴക്കുമുള്ള യാത്രകൾ തിരക്കുള്ളതും ചെലവേറിയതുമാകുന്നു. ആലപ്പുഴക്കാരായ ധാരാളം കുട്ടികൾ പഠിക്കുന്നതും ജോലിനോക്കുന്നതുമായ ബംഗളൂരുവിലേക്ക് ജില്ല വഴി ദിവസം കേവലം ഒരു ട്രെയിൻ മാത്രമാണുള്ളത്. ബുധനാഴ്ചകളിൽ സർവീസ് നടത്തിയിരുന്ന തിരുവനന്തപുരം - ബംഗളൂരു ട്രെയിനാണ് റദ്ദാക്കി കൊച്ചുവേളി ബംഗളൂരു പ്രതിദിന എക്സ്പ്രസാക്കിയത്. എന്നാൽ,​ കോട്ടയം വഴി ആറ് ട്രെയിനുകൾ ബംഗളൂരു റൂട്ടിൽ സർവീസ് നടന്നുമുണ്ട്.

ഒരു ട്രെയിനിനെ മാത്രം ആശ്രയിക്കേണ്ടി വരുന്നതിനാൽ വെയിറ്റിംഗ് ലിസ്റ്റിൽ പലപ്പോഴും മുന്നൂറിന് മുകളിലാണ് സ്ഥാനമെന്നും യാത്രക്കാർ പറയുന്നു. ഇതോടെ,​ ആലപ്പുഴക്കാർക്ക് അന്തർ സംസ്ഥാന ബസുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു. അവരുടെ അവധിക്കാല കൊള്ളയാകട്ടെ താങ്ങാവുന്നതിലും അപ്പുറവും.

പ്രതിവാര ട്രെയിൻ പുനരാരംഭിക്കണം

ആലപ്പുഴ വഴി ബുധനാഴ്ചകളിൽ സർവീസ് നടത്തിയിരുന്ന ബാംഗളൂരു ട്രെയിൻ പുനരാരംഭിക്കണമെന്നതാണ് ഇതിനൊരു പരിഹാരമായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്.

ഇതിനായി പുതിയ കോച്ചുകളുടെ ആവശ്യമില്ല. ചൊവ്വാഴ്ച തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുന്ന 16331 മുംബെ സി.എസ്.ടി തിരുവനന്തപുരം എക്‌സ്‌പ്രസിന്റെ കോച്ചുകൾ ഉപയോഗിച്ചാൽ മതിയാകും.

ചൊവ്വാഴ്ചകളിൽ രാവിലെ യാത്ര അവസാനിപ്പിക്കുന്ന ഈ വണ്ടിയുടെ കോച്ചുകൾ മെയിന്റനൻസ് ചെയ്ത ശേഷം ബുധനാഴ്ചകളിൽ വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ബാംഗ്ലൂരിൽ എത്തിക്കാനാകും. വ്യാഴാഴ്ചകളിൽ ബംഗളൂരുവിൽ ആരംഭിക്കുന്ന ഈ സർവീസ് തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിക്കാനും സാധിക്കും.

തുടർന്ന് മെയിന്റനൻസ് നടത്തിയ ശേഷം തിരുവനന്തപുരം - മുംബെയ് സി.എസ്.ടി എക്‌സ്പ്രസായി പതിവുപോലെ സർവീസ് നടത്താനും സാധിക്കുമെന്നും തിരുകൊച്ചി റെയിൽ കമ്മ്യൂട്ടേഴ്സ് വെൽഫെയർ അസോസിയേഷൻ ഉൾപ്പടെയുള്ളവർ പറയുന്നു.

കോട്ടയം വഴി ബംഗളൂരു

1. കൊച്ചുവേളി - ഹുബ്ളി സൂപ്പർ ഫാസ്റ്റ്

2. കൊച്ചുവേളി - യശ്വന്ത്പുർ സൂപ്പർ ഫാസ്റ്റ്

3. കന്യാകുമാരി - ബംഗളൂരു ഐലന്റ്

4. കൊച്ചുവേളി - യശ്വന്ത്പുർ ഗരീബ് രഥ്

5. കൊച്ചുവേളി - എസ്.എം.വി.ടി ബംഗളൂരു ഹംസഫർ

6. കൊച്ചുവേളി - എസ്.എം.വി.ടി ബംഗളൂരു സ്പെഷ്യൽ

ആലപ്പുഴ വഴി ബംഗളൂരു

1. കൊച്ചുവേളി - മൈസൂർ ഡെയിലി എക്സ്പ്രസ്
2. തിരുവനന്തപുരം - മുംബെ എക്സ്പ്രസ് (ശനി) - കൃശ്‌നരാജപുരത്തിറങ്ങി ട്രെയിൻ മാറി കയറണം)

മുമ്പ് ബംഗളൂരു ഭാഗത്തേക്ക് ആലപ്പുഴ വഴി സർവീസ് നടത്തിയിരുന്ന പ്രതിവാര ട്രെയിൻ തിരികെ കൊണ്ടുവരണം. ആവശ്യത്തിന് ട്രെയിനില്ലാത്തതിനാൽ ബസുകളുടെ കൊള്ള നിരക്കിന് ഇരയാവുകയാണ് യാത്രക്കാർ

- തിരുകൊച്ചി റെയിൽ കമ്മ്യൂട്ടേഴ്സ് വെൽഫയർ അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALAPPUZHA, KERALA, RAILWAY STATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.