SignIn
Kerala Kaumudi Online
Saturday, 27 April 2024 1.28 PM IST

കൊടുംചൂടിൽ പുറത്തിറങ്ങിയാൽ മുഖം കരുവാളിക്കുമെന്ന് പേടിയുണ്ടോ? മുഖകാന്തിക്ക് ഈ മൂന്ന് സാധനങ്ങൾ ബെസ്റ്റാണ്

face

പകൽ സമയങ്ങളിൽ മിക്കവരും പുറത്തിറങ്ങാൻ മടിക്കാറുണ്ട്. വെയിലേറ്റ് മുഖത്ത് കരിവാളിപ്പ് ഉണ്ടാകുമെന്ന ഭയമുളളതുകൊണ്ടാണ് പലരും ഇത് ചെയ്യാൻ മടിക്കുന്നത്. അതിനാൽ തന്നെ വിവിധ സൺക്രീമുകളും മിക്കവരും കൂടുതലായി മുഖത്ത് പുരട്ടുന്നത് കാണാം. പക്ഷെ ഇത് ചെയ്യുന്നത് മുഖത്തിന്റെ സ്വാഭാവിക നിറം മാറാൻ കാരണമാകുന്നു. എന്നാൽ ഇത്തരത്തിലുളള ക്രീമുകളുടെ സഹായമില്ലാതെ മുഖകാന്തി വർദ്ധിപ്പിക്കാൻ സാധിക്കും. ചില സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മാത്രം മതി. ഏതൊക്കെയെന്ന് നോക്കാം.

1. മാതളം

ഒരു സമയത്ത് പ്രതിരോധശേഷിക്കായി കൂടുതൽ ആരോഗ്യവിദഗ്ദ്ധരും നിർദ്ദേശിച്ചിരുന്ന പഴവർഗമാണ് മാതളം. വൈ​റ്റമിൻ സിയുടെ കലവറയായ മാതളം മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിൽ അയൺ,സിങ്ക്, ഫോസ്ഫറസ്,പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. മാതളം ജ്യൂസായിട്ട് കുടിക്കുന്നതാണ് നല്ലത്. കിഡ്നി സ്‌​റ്റോണുളളവർ മാതളത്തിന്റെ കുരു നീക്കം ചെയ്തതിന് ശേഷം മാത്രം കഴിക്കുക. മാതളം കഴിക്കുന്നത് പതിവാക്കി കഴിഞ്ഞാൽ മുഖകാന്തി വർദ്ധിക്കുന്നതിനോടൊപ്പം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവും നിയന്ത്രിക്കാൻ സാധിക്കും.

2. ക്യാരറ്റ്

ബീറ്റാകരോട്ടിന്റെ കലവറയായ ക്യാരറ്റ് മുഖകാന്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഇതിൽ ല്യൂട്ടിൻ, ആന്തോസയാനിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ വൈറ്റമിൻ എ, സി, കെ, ബി6 തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ക്യാരറ്റ് ആരോഗ്യസംരക്ഷണത്തിനും ഉത്തമമാണ്. ഇവ ജ്യൂസായോ ആവിയിൽ പാകം ചെയ്തോ കഴിക്കുന്നതാണ് മുഖകാന്തി വർദ്ധിക്കാൻ നല്ലത്. ക്യാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താനും സഹായിക്കും.

3. ബീറ്റ്റൂട്ട്

വൈറ്റമിൻ സി കൂടുതലായി അടങ്ങിയിരിക്കുന്ന ബീറ്റ്റൂട്ട് മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിൽ ഇരുമ്പ്,പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് പഞ്ചസാര ചേർക്കാതെ ജ്യൂസായി കുടിക്കുന്നത് നിറം വർദ്ധിക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഒരു പോഷക സമ്പന്നമായ ഭക്ഷണമാണ്. ബീറ്റ്റൂട്ട് രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY, FOOD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.