കൊച്ചി: വേനൽ കാലത്തെ യാത്രക്കാരുടെ വർദ്ധന പരിഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം ഗണ്യമായി കുത്തനെ കൂട്ടുന്നു. സമ്മർ ഷെഡ്യൂളിന്റ ഭാഗമായി വിവിധ ബിസിനസ്, വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 365ലധികം സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 259 ആഭ്യന്തര സർവീസുകളും 109 അന്താരാഷ്ട്ര സർവീസുകളുമുണ്ട്.
കഴിഞ്ഞ വർഷത്തെ വേനൽക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിദിനം 55 ആഭ്യന്തര സർവീസുകളും 19 രാജ്യാന്തര സർവീസുകളും ഈ വർഷം കൂടുതലുണ്ട്.
അബുദാബി, ദമാം, ജിദ്ദ, ഷാർജ തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കും. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മംഗലാപുരം, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, അയോധ്യ, വാരണാസി എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര സർവീസുകളുടെ എണ്ണം ഉയർത്തി വേനൽകാല തിരക്ക് നേരിടാനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |