പാട്ന: ബീഹാറിലെ ഖഗരിയയിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുൾപ്പെടെ 8 പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. പസ്രഹ ഏരിയയിലെ ദേശീയപാതയിൽ പെട്രോൾ പമ്പിന് സമീപമാണ് തിങ്കളാഴ്ച്ച പുലർച്ചെ 5:15നാണ് അപകടമുണ്ടായത്. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. ഏഴുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഗൗതം കുമാർ (10), പ്രകാശ് സിംഗ് (60), മോനു കുമാർ (11), അമൻ കുമാർ (19), ബണ്ടി കുമാർ (22), അൻഷു കുമാർ (22), വില്ലോ കുമാർ (5), പാൽതു താക്കൂർ (65) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സച്ചിത് താക്കൂർ, ധർമേന്ദ്ര കുമാർ, കുന്ദൻ കുമാർ എന്നിവരെ ആശുപത്രിയലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |