SignIn
Kerala Kaumudi Online
Saturday, 27 April 2024 4.51 PM IST

മലക്കുട മഹാസമ്മേളനവും മലയപ്പൂപ്പൻ പുരസ്കാര സമർപ്പണവും

photo
പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തോടനുബന്ധിച്ചു നടത്തിയ മലക്കുട മഹാസമ്മേളനം ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : ദക്ഷിണഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ മലക്കുട മഹോത്സവത്തിന്റെ ഭാഗമായി മലക്കുട മഹാസമ്മേളനവും മലയപ്പൂപ്പൻ പുരസ്കാര സമർപ്പണവും നടത്തി.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തി. ഐ.എസ്. ആർ .ഒ ചെയർമാൻ എസ്. സോമനാഥ് മലയപ്പൂപ്പൻ പുരസ്കാരം ഏറ്റുവാങ്ങി. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി.കോവൂർ കുഞ്ഞുമോൻ എം. എൽ. എ ചികിത്സാ ധനസഹായ വിതരണവും പ്രതിഭകളെ ആദരിക്കലും നടത്തി. ദേവസ്വം പ്രസിഡന്റ് കെ.രവി അദ്ധ്യക്ഷനായി. ആർ .സെക്രട്ടറി രജനീഷ് സ്വാഗതവും ഖജാൻജി സി .അജയകുമാർ നന്ദിയും പറഞ്ഞു. പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്യാമളയമ്മ , ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ, ദേവസ്വം വൈസ് പ്രസിഡന്റ് മോഹനൻ പരിമണം എന്നിവർ സംസാരിച്ചു. തുടർന്ന് ഐ.എസ് .ആർ .ഒ ചെയർമാൻ എസ് .സോമനാഥ് കുട്ടികളുമായി സംവദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.