കൊച്ചി: 'ഹമാരാ സംവിധാൻ, ഹമാരാ സമ്മാൻ" ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനവും സി.എസ്.സി (കോമൺ സർവീസ് സെന്റർ) ടെലി-ലോ 2.0 മൊബൈൽ ആപ്പിന്റെ ലോഞ്ചിംഗും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.
ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തത്ത്വങ്ങളോടുള്ള 'ഞങ്ങളുടെ കൂട്ടായ പ്രതിബദ്ധത പുനഃസ്ഥാപിക്കുക" എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. സാധാരണക്കാർക്ക് സൗജന്യ നിയമോപദേശം നൽകുന്നതിനും നിയമത്തെക്കുറിച്ച് അവബോധം എത്തിക്കാനും നീതിന്യായ വകുപ്പും സി.എസ്.സിയും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് ടെലി-ലോ. സൗജന്യ നിയമോപദേശത്തിനായി ആപ്പ് മുഖേനയോ സി.എസ്.സി ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ മുഖേനയോ സൗജന്യമായി രജിസ്റ്റർ ചെയ്യാം.
കേന്ദ്രസംസ്ഥാന ഓൺലൈൻ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാനുള്ള, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സംരംഭമായ സി.എസ്.സിയിൽ മറ്റ് ഓൺലൈൻ സേവനങ്ങളോടൊപ്പം ടെലി-ലോ രജിസ്ട്രേഷനും പൊതുജനങ്ങൾക്ക് ചെയ്യാനാകും.
കേരള സ്റ്റേറ്റ് ഐ.ടി മിഷൻ ഡയറക്ടർ അനുകുമാരി, ലോ സെക്രട്ടറി കെ.ജി. സനൽ കുമാർ, കെൽസ മെമ്പർ സെക്രട്ടറി ഹൈ ജോഷി ജോൺ, സി.എസ്.സി സംസ്ഥാന മേധാവി സുവിദ് വിജയൻ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |