SignIn
Kerala Kaumudi Online
Saturday, 27 April 2024 3.24 PM IST

വൈവയ്‌ക്കിടെ ചില ശരീരഭാഗങ്ങളിൽ സ്പർശിച്ചു, സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്‌ക്കുമെന്ന് പറഞ്ഞു; അദ്ധ്യാപകൻ പീഡിപ്പിച്ചതായി മെഡിക്കൽ വിദ്യാർത്ഥിനി

student

ന്യൂഡൽഹി: വൈവ നടക്കുന്നതിനിടെ അദ്ധ്യാപകൻ മെഡിക്കൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഡൽഹി സർക്കാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയാണ് പരാതി നൽകിയത്.

പ്രാക്ടിക്കൽ വൈവ നടക്കുന്നതിനിടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന പ്രൊഫസർ അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചു. സാധാരണ അദ്ധ്യാപകർ എതിർവശത്തിരുന്നാണ് വിദ്യാർത്ഥികളോട് ചോദ്യങ്ങൾ ചോദിക്കുന്നത്. എന്നാൽ തൊട്ടടുത്തിരുന്നു ചോദ്യം ചോദിച്ച അദ്ധ്യാപകൻ, ചില രോഗങ്ങളെക്കുറിച്ച് ചോദിച്ച ശേഷം ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു. സഹകരിച്ചില്ലെങ്കിൽ എഴുത്ത് പരീക്ഷയിലെ മാർക്കിൽ അത് പ്രതിഫലിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മെഡിക്കൽ കോളേജിലെ മറ്റ് വിദ്യാർത്ഥികൾക്കും ഇയാളിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഭയം കാരണം ആരും പരാതിപ്പെടുന്നില്ലെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, STUDENT, MEDICAL STUDENT, VIVA EXAM, PROFESSOR, SEXUALLY ABUSED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.