SignIn
Kerala Kaumudi Online
Saturday, 27 April 2024 3.03 PM IST

ഇൻസ്റ്റഗ്രാമും ടെലിഗ്രാമും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്; ആതിരയ്‌ക്ക് പറ്റിയ അബദ്ധം നിങ്ങൾക്കും ഉണ്ടാകാതിരിക്കട്ടെ, ഈ 20കാരൻ നിസാരക്കാരനല്ല

jishnu

കോഴിക്കോട്: ഓൺലൈൻ തട്ടിപ്പ് സംഘത്തിൽപ്പെട്ട ഒരാൾ പിടിയിൽ. മുക്കം മലാംകുന്ന് ജിഷ്‌ണുവിനെയാണ് (20) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നിവയിൽ വരുന്ന ലിങ്കുകളിലൂടെ ചാറ്റ് ചെയ്ത് വിവിധ ടാസ്‌കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ കൊടുക്കാമെന്ന് പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകൾ നൽകി അതിലേക്ക് പണം അയപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

29 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പിനിരയായ ആതിരയുടെ പരാതിപ്രകാരം ചേവായൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനിടെയാണ് ടാസ്‌ക് നൽകിയുള്ള തട്ടിപ്പിന്റെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചത്. തട്ടിപ്പിൽ നിന്ന് ലഭിക്കുന്ന പണം പലരുടെ അക്കൗണ്ടിലായാണ് ഇട്ടിരിക്കുന്നത്. സ്വന്തം അക്കൗണ്ടിൽ കണക്കിൽ കൂടുതൽ പണം വന്നാൽ പിടിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കണ്ടാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയിരുന്നത്. ഇത്തരത്തിൽ പണം സൂക്ഷിക്കുന്നവർക്ക് പ്രതിഫലവും നൽകിയിരുന്നു.

ചേവായൂർ സ്വദേശിയായ യുവാവിനെ പരിചയപ്പെട്ട് ആ യുവാവിന്റെ അക്കൗണ്ടിലേക്ക് ഇത്തരത്തിൽ പണം ട്രാൻസ്‌ഫർ ചെയ്‌തിട്ടുണ്ട്. തിരികെ ട്രാൻസ്‌ഫർ ചെയ്‌തപ്പോൾ ജിഷ്ണു പ്രതിഫലമായി 4,000രൂപ നൽകിയതായി പൊലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇത്തരം തട്ടിപ്പ് സംഘത്തെക്കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വിവിധ അക്കൗണ്ടുകളിലൂടെ കയ്യിലാക്കുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയും എടിഎം വഴി പിൻവലിച്ചുമാണ് തട്ടിപ്പ് നടത്തിയിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, JISHNU, ONLINE SCAM, MONEY SCAM, ONLINE FRAUD, KOZHIKODE, ARREST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.