കടുത്തുരുത്തി : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊതനെല്ലൂർ നെല്ലുക്കുന്ന്കാലായിൽ വീട്ടിൽ രാഹുൽ ശേഖരൻ (24) എന്നയാളെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് കോതനല്ലൂർ മഞ്ഞപ്പാട്ട് കോളനി സ്വദേശിയായ യുവാവിനെ കഴിഞ്ഞദിവസം രാത്രി 9.30ഓടുകൂടി യുവാവിന്റെ വീടിനു സമീപം അങ്കണവാടി കെട്ടിടത്തിന്റെ മുൻവശം വച്ച് ആക്രമിക്കുകയും, കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവ് ഇവർക്കെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.ഐ സിംഗ് സി.ആറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |