ചെങ്ങന്നൂർ: എക്സെെസ് ആലപ്പുഴ നർകോർട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവ് പിടികൂടി. ആറന്മുള പഞ്ചായത്ത് 13-ാം വാർഡിൽ എരുമക്കാട് കടപ്പുകാലയിൽ വീട്ടിൽ രാഹുൽ ടി.റെജി (31) യെ അറസ്റ്റുചെയ്തു. . ഒറീസയിൽ നിന്ന് ട്രയിൻ വഴി ബംഗളുരുവിലും അവിടെ നിന്ന് ബസ് മാർഗം ചെങ്ങന്നൂരിലും എത്തിച്ച കഞ്ചാവ് ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ രാഹുലിന്റെ സുഹൃത്തിന്റെ കാറിൽ കൊണ്ടുപോവുകയായിരുന്നു. കാറിനെ പുന്തുടർന്ന സ്ക്വഡ് ഐ.ടിഐ പിരളശേരി റോഡിൽ ഈപ്പച്ചൻ പടിക്ക് സമീപത്തുവച്ച് പിടികൂടുകയായിരുന്നെന്ന് നർകോട്ടിക് സിഐ മഹേഷ്.എം പറഞ്ഞു.
അസി.എക് സൈസ് ഇൻസ്പെക്ടർ ഗോപകുമാർ, പ്രിവന്റീവ് ഓഫീസർ ഓംകാർ നാഥ്, റെനി, സിവിൽ എക്സൈസ് ഓഫീസർ ദിലീപ്, ഡ്രൈവർ പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 24 കിലോ കഞ്ചാവ് കടത്തിയതിന് നേരത്തെ ആലപ്പുഴ സൗത്ത് പൊലീസ് രാഹുലിനെതിരെ കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |