SignIn
Kerala Kaumudi Online
Sunday, 28 April 2024 8.21 AM IST

കേരളത്തിലെ സർക്കാർ സ്കൂളുകൾ കണ്ടപ്പോൾ തമിഴ്‌നാടിന് നന്നായി ബോധിച്ചു, അങ്ങനെ കെൽട്രോൺ അടിച്ചെടുത്തത് മെഗാ ബമ്പർ

class-room

തിരുവനന്തപുരം: സ്കൂളുകളിൽ സ്മാർട്ട് ക്ളാസുകൾ സ്ഥാപിക്കാനും ഐ.ടി ലാബുകൾ സജ്ജമാക്കാനും 1000 കോടി രൂപയുടെ തമിഴ്നാട് സർക്കാരിന്റെ ടെൻഡർ കെൽട്രോണിന്റെ ഐ.ടി ബിസിനസ് ഗ്രൂപ്പിന് ലഭിച്ചു.

7985 സ്‌കൂളുകളിൽ 8209 ഹൈടെക് ഐ.ടി ലാബുകളും അവയുടെ കൺട്രോൾ സെന്ററും സ്ഥാപിച്ച് പരിപാലനവും അറ്റകുറ്റപ്പണികളും ഉൾപ്പെടെ നിർവഹിക്കുന്നതിന് 519 കോടി രൂപയുടെ കരാറും 22,​931 സ്മാർട്ട് ക്ലാസ് റൂമുകളുടെ കമ്മിഷനിംഗും അറ്റകുറ്റപ്പണികൾക്കായി 455 കോടി രൂപയുടെ കരാറും പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകർക്ക് 79,​723 ടാബ്‌ലെറ്റ് കമ്പ്യൂട്ടറിന് 101 കോടി രൂപയുടെ ഓർഡറുമാണ് പദ്ധതിയിലുള്ളത്.

ഹൈടെക് ക്ളാസ്റൂമുകൾ ഒരുക്കുന്നതിൽ കെൽട്രോണിന് വർഷങ്ങളുടെ പ്രവർത്തനപാരമ്പര്യം ഉണ്ട്. കേരളത്തിലെ സ്കൂളുകളിൽ കെൽട്രോൺ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് തമിഴ്‌നാടിന്റെ വമ്പൻ ഓഫർ സ്വന്തമാക്കാൻ സഹായിച്ചത്. കേരളത്തിലെ ഹൈടെക് ക്ളാസ്റൂമുകൾക്ക് രാജ്യവ്യാപകമായി ഏറെ പ്രശംസ ലഭിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KELTRON, KERALA, TAMILANDU, SMART CLASS ROOM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.