തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ അഡ്മിഷൻ ഇന്റർവ്യൂ 23ന് രാവിലെ 10ന് കിക്മ കോളേജിൽ വച്ച് നടത്തും. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും സീറ്റ് സംവരണമുണ്ട്. 50% മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത, അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും, ഇതേവരെ അപേക്ഷ ഫോംസമർപ്പിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 8547618290 / 9188001600.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |