തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെ.പി.സി.സി 25 അംഗ പ്രചാരണസമിതി രൂപീകരിച്ചു. രമേശ് ചെന്നിത്തലയാണ് ചെയർമാൻ. കൺവീനറായി പന്തളം സുധാകരനെ ചുമതലപ്പെടുത്തി. മുൻ എം.പിമാരായ എൻ.പീതാംബരകുറുപ്പ്, ഡോ. കെ.എസ്.മനോജ്, ചാൾസ് ഡയസ് മുൻ എം.എൽ.എമാരായ അഡ്വ. ടി.ശരത്ചന്ദ്രപ്രസാദ്, ആർ.സെൽവരാജ്, രഘുചന്ദ്രബാൽ, എ.ടി.ജോർജ്, എം.എ.വാഹിദ്, എ.കെ.മണി, വർക്കല കഹാർ, വി.സി.കബീർ, സുലൈമാൻ റാവുത്തർ, കെ.മോഹൻകുമാർ എന്നിവർക്ക് പുറമേ ഡോ. ആരിഫ, ഡോ. അച്യുത്ശങ്കർ എസ്.നായർ, ജെ.എസ്.അടൂർ, ഡോ. എം.ആർ.തമ്പാൻ, ബി.എസ്.ബാലചന്ദ്രൻ, കെ.പി.നൗഷാദലി, സജീവ് മാറോളി, നിഷ സോമൻ തെറ്റയിൽ, ആൻ സെബാസ്റ്റ്യൻ തുടങ്ങിയവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |