SignIn
Kerala Kaumudi Online
Saturday, 27 April 2024 10.16 PM IST

പത്മജ വേണുഗോപാൽ പാർട്ടി വിടുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അറിഞ്ഞു; അനുനയിപ്പിക്കാൻ മദ്ധ്യസ്ഥനെ അയച്ചിരുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

padmaja

കോഴിക്കോട്: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗവുമായിരുന്ന പത്മജ വേണുഗോപാൽ പാർട്ടി വിടുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അറിഞ്ഞിരുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പത്മജയെ അനുനയിപ്പിക്കാൻ മദ്ധ്യസ്ഥനെ അയച്ചിരുന്നെന്നും കെ പി സി സി നേതൃത്വം ഇടപെട്ടിട്ടും അവർ വഴങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്മജ പാർട്ടി വിടുന്നത് തങ്ങൾ അറിഞ്ഞില്ലെന്നായിരുന്നു കെ പി സി സി അന്ന് നൽകിയ വിശദീകരണം.


മാർച്ച് ഏഴിനാണ് പത്മജ വേണുഗോപാൽ ബി ജെ പിയിൽ ചേർന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസുകാർ തന്നെ പരാജയപ്പെടുത്തിയതായി അവർ ആരോപണമുന്നയിച്ചിരുന്നു. കെ കരുണാകരന്റെ സ്മാരകം സ്ഥാപിക്കുന്നതിലും കാലതാമസമുണ്ടാക്കിയെന്നും കെ പി സി സി രാഷ്ട്രീയകാര്യസമിതി അംഗം കൂടിയായ തന്നെ കോൺഗ്രസ് നേതൃത്വം പല പരിപാടികളിലും പങ്കെടുപ്പിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു അവർ പാർട്ടി വിട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PADMAJAVENUGOPAL, BJP, CONGRESS, MULLAPPALLYRAMACHANDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.