SignIn
Kerala Kaumudi Online
Thursday, 17 October 2024 5.56 AM IST

വെറും എട്ടുമാസം പ്രായമുള്ള കുഞ്ഞ് മാസം സമ്പാദിക്കുന്നത് ലക്ഷങ്ങൾ; മകൾ ആസ്വദിച്ചാണ് ജോലി ചെയ്യുന്നതെന്ന് അമ്മ

Increase Font Size Decrease Font Size Print Page
mj

വാഷിംഗ്ടൺ: ജനനം മുതൽ മരണം വരെ ഒരാളുടെ ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങൾ സംഭവിക്കുമെന്നത് തീരുമാനിക്കുന്നത് വിധിയാണ് എന്ന് പലരും പറയാറുണ്ട്. ജീവിതത്തിൽ ഓരോ നല്ല കാര്യങ്ങൾ സംഭവിക്കുമ്പോഴും ഭാഗ്യം തുണയ്‌ക്കുന്നതുകൊണ്ടാണ് ഇങ്ങനെയെന്നും അഭിപ്രായങ്ങൾ ഉയരാറുണ്ട്. ഇത്തരത്തിൽ ഭാഗ്യവുമായി ജനിച്ച ഒരു കുട്ടിയെക്കുറിച്ചാണ് പറയാൻ പോകുന്നത്. എട്ടുമാസം പ്രായമുള്ള ഈ കുഞ്ഞിന്റെ മാസവരുമാനം ലക്ഷങ്ങളാണ്.

അമേരിക്കയിൽ നിന്നുള്ള എംജെ എന്ന എട്ടുമാസം പ്രായമുള്ള പെൺകു‌ഞ്ഞാണ് ഈ ഭാഗ്യവതി. മാതാപിതാക്കളുടെ വിധി മാറ്റിയ ഭാഗ്യമാണ് ഈ കുഞ്ഞെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സാറാ ലുറ്റ്‌സുകർ എന്ന നഴ്‌സിന്റെ കുഞ്ഞാണ് എംജെ. കുഞ്ഞ് ജനിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ അവളെ ഒരു സെലിബ്രിറ്റിയാക്കാനുള്ള ശ്രമങ്ങൾ സാറ ആരംഭിച്ചുകഴിഞ്ഞു. അതിനായി വിവിധ മോഡലിംഗ് ഏജൻസികൾക്ക് അവളുടെ ചിത്രങ്ങൾ അയച്ചുകൊടുത്തു. ആദ്യ മോഡലിംഗ് ചിത്രം പകർത്തുമ്പോൾ എംജെക്ക് വെറും അഞ്ച് മാസം മാത്രമായിരുന്നു പ്രായം. തുടർന്ന് വാൾമാർട്ട്, കോസ്റ്റ്‌കോ തുടങ്ങിയ രണ്ട് പ്രമുഖ അമേരിക്കൻ കമ്പനികളുടെ മോഡലായി എംജെയെ തിരഞ്ഞെടുത്തു. അവരുടെ ചൈൽഡ് മോഡലായി കരാറിൽ ഒപ്പുവച്ചപ്പോൾ ഏകദേശം 4,199 യുഎസ് ഡോളർ (3.5 ലക്ഷം രൂപ) ആണ് കുഞ്ഞിന് ലഭിച്ചത്.

ഇപ്പോൾ നിരവധി ബ്രാൻഡുകൾക്കായി എംജെ ഫോട്ടോഷൂട്ടുകൾ ചെയ്യുന്നുണ്ട്. ഒപ്പം ലക്ഷങ്ങളുടെ വരുമാനവും. തന്റെ മകൾ വളരെ സന്തോഷവതിയാണെന്നും എല്ലാം ആസ്വദിക്കുന്നുവെന്നുമാണ് സാറ പറയുന്നത്. വലുതാകുമ്പോൾ ഇനി എന്ത് ചെയ്യണം വേണ്ട എന്ന് മകൾ സ്വയം തീരുമാനിക്കുമെന്നും സാറ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആയിരക്കണക്കിന് ജനങ്ങളാണ് എംജെയെ ടിക് ടോക്കിൽ ഫോളോ ചെയ്യുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, AMERICA, MJ, SARAH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.