SignIn
Kerala Kaumudi Online
Saturday, 27 April 2024 11.18 AM IST

കുമളിയിൽ ബൈക്കിന് തീപിടിച്ച് സ്‌കൂൾ ജീവനക്കാരന് ദാരുണാന്ത്യം; പെട്രോൾ വാങ്ങിയ കുപ്പിയും ലൈറ്ററും സമീപത്ത് നിന്നും കണ്ടെടുത്തു

thankachan

ഇടുക്കി: ബൈക്കിന് തീപിടിച്ച് യാത്രക്കാരൻ പൊള്ളലേറ്റ് മരിച്ചു. കുമളിയിലാണ് സംഭവം. ചക്കുപള്ളം മേനോൻമേട് കളങ്ങരയിൽ തങ്കച്ചൻ എന്ന എബ്രഹാം (50) ആണ് മരിച്ചത്. അണക്കര മോണ്ട് ഫോർട്ട് സ്കൂൾ ജീവനക്കാരനായിരുന്ന തങ്കച്ചൻ വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോകുമ്പോൾ ഏഴാംമൈൽ വരിക്കമാക്കൽ പടിക്കൽ രാവിലെ ആറരയോടെയാണ് സംഭവം. ബൈക്ക് പൂർണമായും കത്തി നശിച്ചു.

രാവിലെ ഇതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് റോഡിൽ കത്തി നശിച്ച നിലയിൽ കിടക്കുന്ന ബൈക്ക് കണ്ടത്. സമീപത്തെ പാടത്ത് ഒരാൾ കിടക്കുന്നതും ഇയാളുടെ ശ്രദ്ധയിൽപ്പെട്ടു. നാട്ടുകാർ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെട്രോൾ വാങ്ങി ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച രണ്ട് കുപ്പികളും ഒരു ലൈറ്ററും സംഭവസ്ഥലത്തിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തങ്കച്ചന്റെ സംസ്‌കാരം ഇന്ന് രാവിലെ പത്ത് മണിക്ക് കുങ്കിരിപ്പെട്ടി സെന്റ് തോമസ് കത്തീഡ്രലിൽ വച്ച് നടക്കും. ഭാര്യ - ഷെറിൻ, മക്കൾ - ഐറിൻ, ഐവി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THANKACHAN, BIKE CAUGHT FIRE, IDUKKI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.