കോഴിക്കോട്: ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ പാർട്ടിക്ക് നൽകുകയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. അതിനാൽ ഇടതുപാർട്ടികൾ ചിഹ്നം സംരക്ഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കെ എസ് എഫ് ഇ ഒ യു കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് മേഖലാതല നേതൃശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിപിഎമ്മിന്റെ ദേശീയപാർട്ടി പദവിയില്ലാതാക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പുകളിൽ എന്ത് ചിഹ്നമാവും നമുക്ക് ലഭിക്കുക? സൈക്കിൾവരെയുള്ള ചിഹ്നങ്ങൾ മറ്റുള്ളവർക്ക് അനുവദിച്ച് കഴിഞ്ഞു. ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാവും നമുക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുക. അതിലേയ്ക്ക് എത്തരുത്.
പ്രതിപക്ഷം പുല്ലൂട്ടിയിൽ കിടക്കുന്ന പട്ടിയെപോലെയാണ്. ചതിയന്മാരുടെ പാർട്ടിയാണ് കോൺഗ്രസ്. പത്മജ പോയതിനുശേഷം എന്തെല്ലാമാണ് പറയുന്നത്. കോൺഗ്രസ് എന്ന് പറയാൻ എന്ത് ധാർമികതയാണുള്ളത്. പാർട്ടിയുടെ മയ്യത്തായിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാവുക'- എ കെ ബാലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |