അമ്പലപ്പുഴ : അങ്കണവാടിയിലെ നിയമനത്തിൽ ക്രമേക്കട് നടന്നെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെച്ചൊല്ലി സി.പി.എം പുറക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രാദേശിക നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സി.പി.എം ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ അജ്മൽ ഹസന് പരിക്കേറ്റു. എച്ച്.സലാം എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫംഗമാണ് അജ്മൽ.
ഇന്നലെ വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. പുറക്കാട് പഞ്ചായത്തിൽ അങ്കണവാടി വർക്കർ നിയമനത്തിൽ അഴിമതി നടന്നെന്ന് ആരോപിച്ച് ഒരു ലോക്കൽ കമ്മിറ്റി അംഗം ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതേപ്പറ്റി ചോദിക്കാനാണ് അജ്മൽ ഹസൻ എത്തിയത്. ഇതിനിടെ തർക്കമുണ്ടാവുകയും ഏറ്റുമുട്ടലിലേക്ക് നീങ്ങുകയുമായിരുന്നു. സംഭവത്തെ തുടർന്ന് ഏരിയ കമ്മിറ്റി സെക്രട്ടറി എ.ഓമനക്കുട്ടൻ ലോക്കൽ കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചുചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |