പാട്ന: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബോളിവുഡ് നടി നേഹ ശർമ്മ മത്സരിച്ചേക്കുമെന്ന് വിവരം. നേഹയുടെ പിതാവും കോൺഗ്രസ് നേതാവുമായ അജയ് ശർമ്മയാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. ബിഹാറിലെ ഭഗൽപൂരിനെ പ്രതിനിധീകരിക്കുന്ന എംഎൽഎ കൂടിയായ അജയ് ശർമ്മ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. മുന്നണിയിലെ സീറ്റ് പങ്കിടൽ ചർച്ചയിൽ കോൺഗ്രസ് ഭഗൽപൂർ സീറ്റ് ഉറപ്പാക്കണമെന്നും അവിടെ മകളെ മത്സരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'കോൺഗ്രസ് തീർച്ചയായും ഭഗൽപൂർ സീറ്റ് എടുക്കണം. ഇവിടെ നമ്മൾ നല്ല പോരാട്ടം നടത്തി തന്നെ ജയിക്കും. കോൺഗ്രസിന് സീറ്റ് കിട്ടിയാൽ എന്റെ മകൾ നേഹ ശർമ്മയെ അവിടെ മത്സരിപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം. ഞാൻ ഇവിടെ എംഎൽഎയാണ് എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ ഞാനും മത്സരത്തിന് ഇറങ്ങാൻ തയ്യാറാണ്' - അജയ് ശർമ്മ പറഞ്ഞു.
ഇമ്രാൻ ഹാഷ്മിക്കൊപ്പം 'ക്രൂക്ക്' എന്ന ചിത്രത്തിലൂടെയാണ് നേഹ ബോളിവുഡിൽ എത്തിയത്. സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവെൻസർ കൂടിയാണ് കാരം. 36കാരിയായ ഇവർക്ക് 21ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |