കുന്നംകുളം: മദ്യലഹരിയിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവർമാർ പൊലീസ് പിടിയിൽ. ഡ്രൈവർമാരായ പാലക്കാട് സ്വദേശി മുരളീ കൃഷ്ണ, തൊഴിയൂർ സ്വദേശി വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളിലെ ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് സർവീസ് നടത്തുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം സബ് ഇൻസ്പെക്ടർ വി. ജിഷിലിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. സംഭവത്തിൽ രണ്ട് ബസുകളു പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീകൃഷ്ണ ബസും, ലക്ഷ്മി ബസുമാണ് പിടികൂടിയത്. ഡ്രൈവർമാർക്കെതിരെ കേസെടുത്ത് ഇരുവരെയും ജാമ്യത്തിൽ വിട്ടു. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വരുംദിവസങ്ങളിലും മേഖലയിൽ പരിശോധന ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |