തിരുവനന്തപുരം: പട്ടാപ്പകൽ വീട്ടിലെത്തിയ യുവാവ് ഗൃഹനാഥനിൽ നിന്ന് പണം തട്ടിയതായി പരാതി. പുന്നമൂട് റസിഡൻസ് അസോസിയേഷൻ പരിധിയിൽ പെട്രോൾ പമ്പിന് സമീപം മിഥിലയിൽ അജയകുമാറിന്റെ വീട്ടിലെത്തിയ അപരിചിതനായ യുവാവ് സമീപത്തെ വീടുപണിനടക്കുന്ന സ്ഥലത്തെ ജോലിക്കാരനാണെന്നും ഊണ് വാങ്ങാൻ 500 രൂപ വേണമെന്നും ആവശ്യപ്പെട്ടു. കോൺട്രാക്ടർ എത്തിയില്ലെന്നും വന്നാലുടൻ പണം തിരികെ നൽകാമെന്നും അറിയിച്ചതോടെ അജയകുമാർ പണം നൽകി. പണവുമായി ഇയാൾ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിൽ കയറി പോവുകയും ചെയ്തു. കുറച്ചു സമയത്തിന് ശേഷം സൈറ്റിൽ എത്തുമ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് മനസിലായത്. സി.സി.ടി.വി കാമറയിൽ ഇയാളുടെ മുഖം പതിഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ നമ്പരും ദൃശ്യങ്ങളും ഉൾപ്പെടെ അജയകുമാർ വർക്കല പൊലീസിൽ പരാതി നൽകി. ചെറിയ തുകയാണെങ്കിലും ഇത് ആവർത്തിക്കാതിരിക്കാനാണ് പരാതിനൽകിയതെന്ന് പുന്നമൂട് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |