SignIn
Kerala Kaumudi Online
Saturday, 27 April 2024 3.04 PM IST

40 കിലോ കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ

tur

തുറവൂർ :കാറിൽ കടത്തുകയിരുന്ന 40 കിലോ കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിലായി​. ആലപ്പുഴ സനാതനപുരം ശിവ സുപ്രഭാതം വീട്ടിൽ ആദർശ്(19), കൊച്ചി നെടുമ്പാശേരി ശ്രീറാം വീട്ടിൽ അശ്വിൻ(19) എന്നിവരെയാണ് പട്ടണക്കാട് പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് ഇന്നലെ രാത്രി ഏഴരയോടെ തീരദേശ റോഡിൽ അന്ധകാരനഴിയിൽ നിന്നും പിടികൂടിയത്. ആന്ധ്ര രജിസ്ട്രേഷനുള്ള കാറിൽ 8 പായ്ക്കറ്റുകളിലാക്കി ഡിക്കിയിലും മറ്റും ഒളിപ്പിച്ച നിലയിൽ ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. കഞ്ചാവ് കടത്തിക്കൊണ്ടു വരുന്ന വഴി യുവാക്കളുടെ വാഹനം ആന്ധ്രായിൽ വച്ച് കേടായി. തുടർന്ന് അവിടുത്തെ വർക്ക് ഷോപ്പിൽ കേടായ വാഹനം ഇട്ടശേഷം മറ്റൊരു കാർ വാടകയ്ക്കെടുത്താണ് കേരളത്തിലെയ്ക്ക് കഞ്ചാവ് കടത്തിക്കൊണ്ടു വന്നതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് യുവാക്കളുടെ കാറിനെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. ആലപ്പുഴയിലെ കഞ്ചാവ് വില്പന റാക്കറ്റിൽപ്പെട്ടവരാണ് പിടിയിലായ പ്രതികളെന്ന് പൊലീസ് പറഞ്ഞു. ആദർശ് വിദ്യാർത്ഥിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.