തൃക്കൊടിത്താനം: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചു പേർ അറസ്റ്റിൽ. പായിപ്പാട് പള്ളിച്ചിറ കവല മുണ്ടുകോട്ട സ്വദേശികളായ തുണ്ടിപ്പറമ്പിൽ വീട്ടിൽ അമൽ ഓമനക്കുട്ടൻ (ജിത്തു 24), നടുവിലേക്കൂറ്റ് വീട്ടിൽ ലിജോ മാത്യു (23),തടത്തിൽ പറമ്പിൽ വീട്ടിൽ മനു പ്രദീപ് (കോഴി മനു 25) തുണ്ടിപ്പറമ്പിൽ അരുൺ ഓമനക്കുട്ടൻ (ജിതിൻ 32) കൊച്ചുപറമ്പിൽ വീട്ടിൽ അഖിൽ (23) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. മുണ്ടുകോട്ട ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന പായിപ്പാട് നാലുകോടി സ്വദേശിയായ യുവാവിനെയാണ് ഇവർ ആക്രമിച്ചത്. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ്.ജി, എസ്.ഐ അഖിൽദേവ്, സി.പി.ഓമാരായ അനീഷ് ജോൺ, ബിനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |