നോയിഡ: സ്കൂട്ടറിൽ സഞ്ചരിച്ച് 'അശ്ലീലമായ' രീതിയിൽ ഹോളി ആഘോഷിച്ചവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. നോയിഡയിലാണ് സംഭവം. ഒരു യുവാവും രണ്ട് സ്ത്രീകളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർക്ക് 33,000 രൂപയാണ് പിഴയിട്ടിരിക്കുന്നത്.
യുവാവാണ് വണ്ടിയോടിക്കുന്നത്. പിറകിലിരിക്കുന്ന സ്ത്രീകളുടെ ഭാഗത്തുനിന്നാണ് അശ്ലീലമായ രീതിയിൽ പെരുമാറ്റമുണ്ടായത്. മുഖാമുഖം നോക്കിയാണ് യുവതികളിരിക്കുന്നത്. ഇരുവരുടെയും മുഖത്ത് കളർ തേച്ചിട്ടുണ്ട്. ഇതിനിടയിൽ പരസ്പരം കെട്ടിപ്പിടിക്കുകയും മുത്തം നൽകുകയുമൊക്കെ ചെയ്യുന്നുണ്ട്.
ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ രൂക്ഷ വിമർശനമുയർന്നിരുന്നു. ദൃശ്യങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടിയെടുത്തത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.
NOIDA | @noidapolice Young generation spreading obscenity in the name of Holi. The impact of Delhi Metro reached Greater Noida, call it the extent of meanness or the madness of reels. There is also a violation of traffic rules. Scooty number (UP16CX-0866) I hope the challan will… pic.twitter.com/2X0SDXsa33
— ℝ𝕒𝕛 𝕄𝕒𝕛𝕚 (@Rajmajiofficial) March 25, 2024
ഇതിനിടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ ഹോളി ആഘോഷിക്കുന്ന കമിതാക്കളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. യുവാവിന്റെ മുഖത്ത് കളർ തേയ്ക്കുന്നതിനിടെ യുവതി റോഡിൽ വീഴുന്നതാണ് വീഡിയോയിലുള്ളത്.
⚡VIRAL | Couple in Noida, Uttar Pradesh recently desired to plan a special Holi celebration. The pair entered the street on a scooter. It was the man on the bike. The girl was enjoying herself while standing.#Noida #HoliCelebration#NoidaPolice pic.twitter.com/LWltIpveTo
— tikhna.drishti (@DrishtiTikhna) March 25, 2024
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |