നെടുങ്കണ്ടം: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കൊല്ലം സ്വദേശികളായ സുഹൃത്തുക്കൾ അറസ്റ്റിൽ. കൊല്ലം സംഭ്രമം മണലുവിള വീട്ടിൽ മുഹമ്മദ് ഹാർഷിക് (19), കൊല്ലം വട്ടത്താമര കുന്നിൽ വീട്ടിൽ ബി.എസ്.അരുൺ (19) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കളായ പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച പ്രതികൾ ഇവരിൽ ഒരാളുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്തെത്തി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുങ്കണ്ടം എസ്.എച്ച്.ഒ ജെർലിൻ.വി.സ്കറിയ, എസ്.ഐമാരായ ജയകൃഷ്ണൻ.ടി.നായർ, ബിനോയ് എബ്രഹാം, എ.എസ്.ഐ ഹരികുമാർ, സി.പി.ഒമാരായ വി.കെ.അനീഷ്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |