അന്തിക്കാട്: മദ്യപിച്ചെത്തിയ മകൻ അച്ഛനുമായുണ്ടായ വാക്കുതർക്കത്തിനിടെ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു. കാഞ്ഞാണി അമ്പലക്കാട് സ്വദേശി കുറ്റിക്കാട്ടിൽ കുട്ടൻ (65), ഭാര്യ ലത (60) എന്നിവർക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ലെജിത്ത് (35) അന്തിക്കാട് പൊലീസിന്റെ പിടിയിലായി. തിങ്കളാഴ്ച രാത്രി 12 ഓടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ലതീഷ് അച്ഛനുമായാണ് വാക്കുതർക്കവും തുടർന്ന് അടിപിടിയും നടത്തിയത്. ഇതിനിടെയാണ് കുട്ടന് കുത്തേറ്റത്. പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് അമ്മ ലതയ്ക്കും പരിക്കേറ്റത്. വിവരമറിഞ്ഞെത്തിയ പൊലീസ് ലെജിത്തിനെ പിടികൂടി. കുട്ടനെയും ലതയെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |