കൊച്ചി: ആക്സിസ് ബാങ്ക് ഐ.ബി.യു ഗിഫ്റ്റ് സിറ്റിയിലെ ഉപഭോക്താക്കൾക്ക് അമേരിക്കൻ ഡോളറിലെ സ്ഥിര നിക്ഷേപങ്ങൾ ഡിജിറ്റലായി ആരംഭിക്കാൻ അവസരം ലഭിക്കുന്നു. ഏഴു ദിവസം മുതൽ പത്തു വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളാണ് ഇങ്ങനെ ആരംഭിക്കാൻ സാധിക്കുന്നത്.
പൂർണമായും കടലാസ് രഹിതമായ ഈ ഡിജിറ്റൽ അക്കൗണ്ടുകൾ എവിടെ നിന്നും എപ്പോഴും ആരംഭിക്കാനും ഡിജിറ്റലായി മാനേജ് ചെയ്യാനും കഴിയും. ആക്സിസ് ബാങ്ക് മൊബൈൽ ആപ്പിലൂടെ ഇവ കാലാവധിക്ക് മുൻപ് പൂർണമായോ ഭാഗികമായോ പിൻവലിക്കുവാനും കഴിയും.
ലീഡ് ബാങ്കെന്ന നിലയിൽ ഗിഫ്റ്റ് സിറ്റിയെ ആഗോള തലത്തിലെ നിക്ഷേപകരുടെ താൽപര്യമുള്ള സാമ്പത്തിക സേവന കേന്ദ്രമാക്കി മാറ്റാനുള്ള സർക്കാർ കാഴ്ചപ്പാടിനെ പിന്തുണക്കാനുള്ള പ്രതിബദ്ധതയാണുള്ളതെന്ന് ആക്സിസ് ബാങ്ക് പ്രസിഡന്റും ഹോൾസെയിൽ ബാങ്കിംഗ് പ്രൊഡക്ട്സ് മേധാവിയുമായ വിവേക് ഗുപ്ത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |