SignIn
Kerala Kaumudi Online
Saturday, 27 April 2024 6.02 PM IST

ഒറ്റ ദിവസം 26 പുതിയ ശാഖകൾ തുറന്ന് ഫെഡറൽ ബാങ്ക്

fedreral

കൊച്ചി: തമിഴ്‌നാട്ടിലും പുതച്ചേരിയിലുമായി ഫെഡറൽ ബാങ്ക് 26 പുതിയ ശാഖകൾ തുറന്നു. എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ ചെന്നൈയിൽ ഉദ്ഘാടനം നിർവഹിച്ചു. ചെന്നൈ ടവർ റോട്ടറി ക്ലബുമായി സഹകരിച്ച് കാഴ്ചപരിമിതർക്കുള്ള 26 അത്യാധുനിക സ്മാർട്ട് വിഷൻ ഉപകരണങ്ങളും ഇതോടനുബന്ധി​ച്ച് വിതരണം ചെയ്തു. തിരുവള്ളൂർ ഡിസ്ട്രിക്ട് ഫിഷെർമാൻ ഫെഡറേഷൻ വഴി​ പൊന്നേരിയിൽ 60 വനിതാ ഗുണഭോക്താക്കൾക്കുള്ള വായ്പകളും വിതരണം ചെയ്തു.

'ഫെഡറൽ ബാങ്കിനെ സംബന്ധിച്ച് നിർണായകമായ സാമ്പത്തിക വർഷമാണ് 2024. പുതുതായി 26 ശാഖകൾ തുറന്നതോടെ തമിഴ്‌നാട്ടിൽ 250 ശാഖകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. ഈ മാസം അവസാനത്തോടെ ഇന്ത്യയൊട്ടാകെയുള്ള ശാഖകളുടെ എണ്ണം 1500ലെത്തും. തന്ത്രപ്രധാന വിപണികളിൽ പ്രവർത്തനം വിപുലീകരിക്കുന്നത് വരും വർഷത്തിലും നേട്ടമുണ്ടാക്കാൻ സഹായിക്കും.

ഡിജിറ്റൽ സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം മാനുഷിക പരിഗണനകൾക്കും മുൻഗണന നൽകുക എന്ന ഞങ്ങളുടെ മന്ത്രമാണ് നിർമിത ബുദ്ധിയാൽ എല്ലാം നയിക്കപ്പെടുന്ന ഈ കാലത്ത് ഞങ്ങൾക്ക് കരുത്തേകുന്നതെന്ന് സി​.ഇ.ഒ ശ്യാം ശ്രീനിവാസൻ പറഞ്ഞു.

വ്യക്തിഗത ബാങ്കിംഗ്, ബിസിനസ് ബാങ്കിംഗ്, ലോണുകൾ, നിക്ഷേപം സ്വീകരിക്കൽ, വിവിധതരം അക്കൗണ്ടുകളുടെ സൗകര്യം തുടങ്ങിയ ബാങ്കിംഗ് സേവനങ്ങളും പുതിയ ശാഖകളിൽ ലഭ്യമാണ്. വ്യക്തിഗത സാമ്പത്തിക മാർഗനിർദേശവും ഇടപാടുകാർക്ക് പിന്തുണയും നൽകുന്നതിന് ഫെഡറൽ ബാങ്കിന്റെ പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്കൊപ്പം നിർമിത ബുദ്ധി സംവിധാനങ്ങളുടെ സഹായവും ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.