വെള്ളറട: ആഡംബര കാറിൽ 46 പൊതികളിലാക്കി കടത്തികൊണ്ടുവന്ന 47 കിലോ കഞ്ചാവ് വെള്ളറട പൊലീസ് പിടികൂടി. ഇലക്ഷൻ ഡ്യൂട്ടിയുടെ ഭാഗമായി ആറാട്ടുകുഴിയിൽ പൊലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് പിടികൂടിയത്. ആന്റി നാർക്കോട്ടിക് സെല്ലിന് തമിഴ്നാട്ടിൽ നിന്ന് കാറിൽ കഞ്ചാവുമായി വരുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.
സംഭവത്തിൽ വട്ടിയൂർക്കാവ് കരുവൻകുളം അയ്യപ്പക്ഷേത്രത്തിനു സമീപം ഹരിശങ്കർ (34),വട്ടിയൂർക്കാവ് കൊടുവന്നൂർ ശിവശക്തിയിൽ ശിവകുമാർ (36) എന്നിവർ പിടിയിലായി. ഇവരെ റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. വെള്ളറട സി.ഐ ബാബുകുറുപ്പ്,എസ്.ഐ സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |