തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു. ഇന്ന് രാത്രി ഏഴരയോടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് 23കാരനായ ആദിത്യനെ വെട്ടിക്കൊന്നത്, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി,
ഊരൂട്ടുകാല സ്വദേശിയായ ആദിത്യൻ മൈക്രോഫിനാൻസ് കളക്ഷൻ ഏജന്റാണ്. നെല്ലിമൂടിന് സമീപം പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. നെല്ലിമൂടുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നും കൂടുതൽ കാര്യങ്ങളിൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |