SignIn
Kerala Kaumudi Online
Saturday, 27 April 2024 6.32 PM IST

അദ്ധ്യാപകർ വിദ്യാർത്ഥികളെ സമഭാവനയോടെ കാണണം: ഡോ.എസ്.വി.സുധീർ

പൂച്ചാക്കൽ: ക്ലാസ് മുറികളിൽ ഇരിക്കുന്ന മുഴുവൻ വിദ്യാർത്ഥികളേയും സമഭാവനയോടെ അദ്ധ്യാപകർ കാണണമെന്ന് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രോ. വൈസ് ചാൻസലർ ഡോ. എസ്.വി. സുധീർ പറഞ്ഞു. പൂച്ചാക്കൽ ശ്രീനാരായണ ബി.എഡ് ട്രെയിനിംഗ് കോളേജ് 17-ാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 17-ാമത് ബാച്ചിൽ, 55 കുട്ടികളിൽ 50 പേർ ഡിസ്റ്റിംഗ്ഷനും 5 പേർ ശ്രദ്ധേയമായ വിജയം നേടിയ ചരിത്ര വിജയമാണ് ഇക്കുറി ഉണ്ടായതെന്ന് മാനേജർ കെ.എൽ. അശോകൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. അദ്ധ്യാപകർ പഠിപ്പിക്കുന്നതിനോടൊപ്പം, നല്ലൊരു പഠിതാവും കൂടി ആകണം. ശ്രേഷ്ഠരായ ശിഷ്യന്മാരിലൂടെയാണ് ഗുരുക്കന്മാർ അറിയപ്പടേണ്ടതെന്നും കെ.എൽ അശോകൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി. മന്മഥൻ,കോളേജ് പ്രിൻസിപ്പൽ ബിബി തോമസ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ.രജിത, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ, പഞ്ചായത്തംഗം രജനി രാജേഷ്,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ വി.ദിലീപ് കുമാർ, വോക്കേഷണൻ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ചിത്രാ ഗോപി, ഹൈസ്ക്കൂൾ എച്ച്.എം.സ്വപ്ന വത്സലൻ, എ.ഡി.വിശ്വനാഥൻ, ബിജുദാസ് ടി.ഡി. പ്രകാശൻ, സ്റ്റാഫ് സെക്രട്ടറി എസ്.അനിത, പ്രൊഫ.ലിനിമോൾ, കോളേജ് ചെയർപേഴ്സൺ എസ്. ശ്രുതി തുടങ്ങിയവർ പങ്കെടുത്തു.

പൂച്ചാക്കൽ ശ്രീനാരായണ ബി.എഡ് ട്രെയിനിംഗ് കോളേജ് 17-ാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങ് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രോ.വൈസ് ചാൻസലർ ഡോ.എസ്.വി.സുധീർ ഉദ്ഘാടനം ചെയ്യുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.