SignIn
Kerala Kaumudi Online
Saturday, 27 April 2024 1.04 PM IST

ഉൾനാടൻ ജലപാതവിഭാഗത്തിന്റെ അനുമതികാത്ത് കൽക്കുളത്താൽപ്പാലം

kal

വള്ളികുന്നം: ഡിസൈൻ പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചെങ്കിലും ഉൾനാടൻ ജലപാത വിഭാഗത്തിന്റെ അനുമതി കാത്ത് വള്ളികുന്നം കൽക്കുളത്താൽപ്പാലം. നാലുവർഷം മുമ്പ് പാലം പുതുക്കിപ്പണിയാൻ പണം അനുവദിച്ചതാണ്. ഓച്ചിറ- താമരക്കുളം റോഡിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് പണിത പാലം അപകട അവസ്ഥയിലായതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് കൽക്കുളത്താൽ തോടിന് കുറുകെ പുതിയ പാലത്തിന് പദ്ധതി തയ്യാറാക്കിയത്. വെള്ളപ്പൊക്കസാദ്ധ്യതയും കേവുവള്ളങ്ങൾ കടന്നുപോകാനുള്ള സൗകര്യവും കണക്കിലെടുത്ത് നിലവിലെ പാലത്തിനേക്കാൾ രണ്ട് മീറ്റർ കൂടി ഉയരംകൂട്ടിയാണ് പുതിയ പാലം ഡിസൈൻ ചെയ്തത്. എന്നാൽ നിർമ്മാണ ചെലവ് കൂടിയതിന്റെ അടിസ്ഥാനത്തിൽ നിലവിലെ ഉയരത്തിൽ തന്നെ വീതികൂട്ടി പാലം റീഡിസൈൻ ചെയ്യണമെന്ന് ജനപ്രതിനിധികളുടെ ആവശ്യം. നിലവിൽ പാലത്തിനായി വകയിരുത്തിരിക്കുന്ന 4.52 കോടി രൂപയ്ക്ക് രണ്ട് മീറ്റർ ഉയരം കൂട്ടി പാലം നിർമ്മിക്കാനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചതോടെ പാലത്തിന്റെ നിർമ്മാണത്തിന് അനുമതിയായിക്കഴിഞ്ഞു. ഉൾനാടൻ ജലപാതയുടെ ഭാഗമായതിനാൽ ഉൾനാടൻ ജലപാത വിഭാഗത്തിന്റെ എൻ.ഒ.സി കൂടി വാങ്ങി തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പാലം നിർമ്മാണം ടെൻഡർ ചെയ്യാനാണ് തീരുമാനം. ബഡ്ജറ്റ് ഫണ്ട് ഉപയോഗിച്ചുള്ള പുതിയ പാലത്തിന്റെ നിർമ്മാണ മേൽനോട്ടം പൊതുമരാമത്ത് വകുപ്പിനാണ് . കാലപ്പഴക്കംമൂലം പാലത്തിന്റെ അടിവശത്തെ കോൺക്രീറ്റ് പാളികളായി ഇളകിവീഴുന്ന സ്ഥിതിയിലാണ്. 60 വർഷത്തിലധികം പഴക്കം പാലത്തിനുണ്ട്. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ അഞ്ചോളം സർവീസ് ബസുകളും ഒട്ടനവധി സ്‌കൂൾ ബസുകളുമടക്കം നൂറുകണക്കിന് വാഹനങ്ങളുമാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്.കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നു പോകാവുന്ന പാലത്തിന്റെ കൈവരികൾ തകർന്നതും വഴി വിളക്കുകൾ കത്താത്തതും അപകട സാദ്ധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.

................

''പാലം നിർമാണത്തിന് 4.52 കോടി രൂപയുടെ പദ്ധതി തയ്യാറായികഴിഞ്ഞു. ഉൾനാടൻ ജലപാതവിഭാഗത്തിന്റെ അനുമതി ലഭിച്ചാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ടെൻഡർ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പാലം പുനർനിർമിക്കും.

-എക്സി. എൻജിനിയർ, ബ്രി‌ഡ്ജസ് വിഭാഗം,ആലപ്പുഴ

......

'' നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാലമാണിത്. താമരക്കുളം, വള്ളികുന്നം നിവാസികൾക്ക് ദേശീയപാതയുമായി ബന്ധപ്പെടാനുള്ള പ്രധാനമാർഗമായ റോഡിലെ പാലം എത്രയും വേഗം പുനർനിർമ്മിക്കണം. കാലതാമസമെടുക്കുന്തോറും നിർമ്മാണചെലവേറും -ജയകുമാർ, വള്ളികുന്നം

.......

#കൽക്കുളത്താൽപ്പാലം

പാലത്തിന്റെ നീളം.........50 മീറ്റർ വീതി................................11 മീറ്റർ വാഹന ഗതാഗതം........7.5 മീറ്റർ ഫുട് പാത്ത്................... 3.5മീറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.