SignIn
Kerala Kaumudi Online
Saturday, 27 April 2024 4.22 PM IST

പണമില്ല, പാർട്ടി പ്രതിസന്ധിയിൽ: ഹസൻ

hassan

കോഴിക്കോട്: അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കോൺഗ്രസ് പാർട്ടിയെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം .ഹസൻ. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പോലും പണമില്ല. ഓരോ നിയോജക മണ്ഡലത്തിലും കൂപ്പണുകൾ തയ്യാറാക്കി സംഭാവന പിരിക്കും. വോട്ടഭ്യർത്ഥനയ്ക്കൊപ്പം പാർട്ടി പ്രവർത്തകർ ഫണ്ട് സമാഹരിക്കമെന്നും ഹസൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രം കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് വായ് മൂടിക്കെട്ടാൻ ശ്രമിക്കുകയാണ്. മോദി സർക്കാരിനെ താഴെയിറക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന പ്രതിപക്ഷ കക്ഷികളെ തകർക്കാനാണ് ബി.ജെ.പി ശ്രമം. രാജ്യത്ത് നിലനിൽക്കുന്ന പ്രതിസന്ധികൾ തരണം ചെയ്ത് ഇന്ത്യ മുന്നണി അധികാരത്തിൽ വരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MM HASSAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.