SignIn
Kerala Kaumudi Online
Saturday, 27 April 2024 4.18 PM IST

കൃഷ്ണകുമാറിന്റെ പ്രചാരണം തടഞ്ഞ് എസ്.എഫ്.ഐ, ഐ.ടി.ഐയിൽ സംഘർഷം

krishna-kumar

കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഒരു മണിക്കൂറോളം നീണ്ടുനിന്ന സംഘർഷാന്തരീക്ഷം അദ്ധ്യാപകരും മുതിർന്ന നേതാക്കളും ഇടപെട്ട് ശാന്തമാക്കി.

ഇന്നലെ രാവിലെ 10ന് കുണ്ടറ നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കൃഷ്ണകുമാർ ഐ.ടി.ഐയിൽ എത്തിയത്. അതോടെ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തി. അതിനിടെ, സ്പോർട്സ് ഡേയുടെ സമ്മാനദാനം കൃഷ്ണകുമാറിനെ കൊണ്ട് നടത്താൻ എ.ബി.വി.പി പ്രവർത്തകർ തീരുമാനിച്ചതിനെതിരെയും എസ്.എഫ്.ഐ പ്രതിഷേധിച്ചു. സ്ഥിതി ശാന്തമായതോടെ സ്പോർട്സ് ഡേ ചടങ്ങിൽ കൃഷ്ണകുമാർ പങ്കെടുത്തു. മോദിക്കുനേരെ വിരൽചൂണ്ടി ഫാസിസമെന്ന് പറയുന്ന എസ്.എഫ്.ഐക്കാരാണ് യഥാർത്ഥ ഫാസിസ്റ്റുകളെന്ന് കൃഷ്ണകുമാർ കുറ്റപ്പെടുത്തി.

നേരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷ് കോളേജിലെത്തി ആർട്സ് ഡേയുടെ സമ്മാനദാനം നിർവഹിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രനും ഇവിടെയെത്തി വിദ്യാർത്ഥികളുമായി സംവദിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KRISHNA KUMAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.