SignIn
Kerala Kaumudi Online
Saturday, 27 April 2024 5.42 PM IST

നവ്‌നീത് റാണ അമരാവതിയിൽ ബി.ജെ.പി സ്ഥാനാർത്ഥി

navneeth-rana

ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ അമരാവതിയിൽ കഴിഞ്ഞ തവണ സ്വതന്ത്രയായി ജയിച്ച നവനീത് റാണ ബി.ജെ.പിയുടെ ഏഴാം പട്ടികയിൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി. കർണാടകയിലെ ചിത്രദുർഗ സംവരണ മണ്ഡലത്തിൽ മുൻ ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോളിനെയും പാർട്ടി പ്രഖ്യാപിച്ചു.

2019ൽ കോൺഗ്രസ്, എൻ.സി.പി പാർട്ടികളുടെ പിന്തുണയോടെയാണ് റാണെ അന്ന് ബി.ജെ.പിക്കൊപ്പമായിരുന്ന ശിവസേനയുടെ ആനന്ദ്റാവു അദ്സുലിനി തോൽപ്പിച്ചത്.

ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള10 സ്ഥാനാർത്ഥികളെയും ഹരിയാനയിൽ കർണാലിലെ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി

നയാബ് സിങ് സൈനിയുടെ സ്ഥാനാർത്ഥിത്വവും പ്രഖ്യാപിച്ചു. കർണാലിൽ മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്. ആന്ധ്രയിൽ ടി.ഡി.പി, ജനസേന പാർട്ടികൾക്കൊപ്പം സഖ്യമായാണ് ബി.ജെ.പി മത്സരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAVNEETH RANA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.