പത്തനംതിട്ട: ചോദ്യം ചെയ്യലിന് ഇ.ഡിക്ക് മുന്നിൽ ചെന്നില്ലെങ്കിൽ അവർ തന്നെ മൂക്കിൽ പൊടിയാക്കുമോ എന്ന് തോമസ് ഐസക്ക്. കിഫ്ബി മസാല ബോണ്ട് കേസിൽ അടുത്തമാസം രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഇ.ഡി നോട്ടീസിനെക്കുറിച്ച് മാദ്ധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ.ഡി രാഷ്ട്രീയമായി വേട്ടയാടുകയാണ്. ഇ.ഡിയുടെ നോട്ടീസിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കും. രണ്ട് വർഷമായി അന്വേഷിച്ചു നടന്ന കേസിൽ ഇപ്പോൾ ഇ.ഡി ധൃതി പിടിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |