ഇന്നത്തെ മത്സരം
ഡൽഹി ക്യാപ്പിറ്റൽസ്
Vs
രാജസ്ഥാൻ റോയൽസ്
7.30 pm മുതൽ
സ്റ്റാർ സ്പോർട്സിലും ജിയോ സിനിമയിലും
1. ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപ്പിറ്റൽസും സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടുന്നു. രാത്രി 7.30ന് രാജസ്ഥാന്റെ തട്ടകമായ ജയ്പുരിലാണ് മത്സരം.
2. ആദ്യ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ 20 റൺസിന് തോൽപ്പിച്ച രാജസ്ഥാന്റെയും പഞ്ചാബ് കിംഗ്സിനോട് നാലുവിക്കറ്റിന് തോറ്റ ഡൽഹിയുടെയും രണ്ടാം മത്സരമാണിത്.
3. കാറപകടത്തിന് ശേഷം ആദ്യമായി കളിക്കളത്തിലിറങ്ങിയ റിഷഭ് പന്തിന് പഞ്ചാബിനെതിരെ 13 പന്തുകളിൽ 18 റൺസ് എടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ലക്നൗവിനെതിരെ 52 പന്തുകളിൽ പുറത്താകാതെ 82 റൺസ് നേടി സഞ്ജു സാംസൺ മാൻ ഒഫ് ദ മാച്ചായിരുന്നു.
4.ബാറ്റിംഗിൽ യശസ്വി ജയ്സ്വാൾ,ജോസ് ബട്ട്ലർ,റയാൻ പരാഗ്,ഷിമ്രോൺ ഹെറ്റ്മേയർ,ധ്രുവ് ജുറേൽ എന്നിവരാണ് സഞ്ജുവിന്റെ ശക്തി. ബൗളിംഗിൽ അശ്വിൻ,ബൗൾട്ട്,ചഹൽ,സന്ദീപ് ശർമ്മ,ആവേശ് ഖാൻ എന്നിങ്ങനെ സന്തുലിതമായ ഒരു സംഘമാണ് സഞ്ജുവിനൊപ്പമുള്ളത്.
5. വാർണർ,മിച്ചൽ മാർഷ്,ഷായ് ഹോപ്പ്,ട്രിസ്റ്റൻ സ്റ്റബ്സ്,റിക്കി ഭുയി തുടങ്ങിയവരാണ് ഡൽഹി നിരയിലെ മുൻനിര ബാറ്റർമാർ. ഖലീൽ അഹമ്മദ്,അക്ഷർ പട്ടേൽ,കുൽദീപ് യാദവ്, സുമിത് കുമാർ എന്നിവരാണ് പ്രധാന ബൗളർമാർ.
6. പഞ്ചാബിനെതിരായ മത്സരത്തിനിടെ കാൽക്കുഴയ്ക്ക് പരിക്കേറ്റ പേസർ ഇശാന്ത് ശർമ്മ ഇന്ന് കളിക്കുന്ന കാര്യം ഉറപ്പില്ല.
ഡൽഹി ക്യാപ്പിറ്റൽസിന്റെ ഫീൽഡിംഗ് കോച്ചും തന്റെ ആദ്യകാല പരിശീലകനുമായ ബിജു ജോർജിനൊപ്പം രാജസ്ഥാൻ റോയൽസിന്റെ നായകൻ സഞ്ജു സാംസൺ ഇന്നലെ ജയ്പുരിലെ പരിശീലന വേളയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |