ഹൈദരാബാദ്: അഭിനേതാക്കളായ സിദ്ധാർത്ഥും അദിതി റാവു ഹൈദരിയും വിവാഹിതരായെന്ന് റിപ്പോർട്ടുകൾ. തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. 2021ൽ പുറത്തിറങ്ങിയ 'മഹാസമുദ്രം' എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. അതിനുശേഷം ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിവാഹത്തെക്കുറിച്ച് താരങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരി കുടുംബാംഗമാണ് അദിതി. അദിതിയുടെ അമ്മയുടെ മുത്തച്ഛനായിരുന്നു തെലങ്കാനയിലെ വാനപർത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി. അതിനാൽ വാനപർത്തിയിലെ ശ്രീ രംഗനായകസ്വാമി ക്ഷേത്രവുമായി ഇവരുടെ കുടുംബത്തിന് ബന്ധമുണ്ട്. ഇതുകൊണ്ടാണ് ഈ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതെന്നാണ് വിവരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |