പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം വർഷ ബി.എസി.എം ആർ.ടി (2008 മുതൽ 2015 വരെ അഡ്മിഷനുകൾ അവസാന മേഴ്സി ചാൻസ്) പരീക്ഷകൾക്ക് ഏപ്രിൽ 15 വരെ ഫീസടച്ച് അപേക്ഷിക്കാം.
ടൈംടേബിൾ
ഏപ്രിൽ 8ന് തുടങ്ങാനിരുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി/ എം.എ പ്രോഗ്രാംസ് (ഇന്റഗ്രേറ്റഡ് എം.എസ്സി ഇൻ ബേസിക് സയൻസ് (സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്), ഇന്റഗ്രേറ്റഡ് എം.എസ്സി ഇൻ കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഡേറ്റാ സയൻസ്), ഇന്റഗ്രേറ്റഡ് എം.എ ഇൻ ലാംഗ്വേജ് - ഇംഗ്ലീഷ് (2022 അഡ്മിഷൻ റെഗുലർ) പരീക്ഷകൾ ഏപ്രിൽ 12ന് തുടങ്ങുന്ന വിധം പുനഃക്രമീകരിച്ചു.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എസ്സി ബയോമെഡിക്കൽ ഇൻസ്ട്രമെന്റേഷൻ (2023 അഡ്മിഷൻ റെഗുലർ, 2020-2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2017 അഡ്മിഷൻ അവസാന മേഴ്സി ചാൻസ് - മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ രണ്ടിനു തുടങ്ങും.
ആറാം സെമസ്റ്റർ ബി.വോക് ഇൻഡസ്ട്രിയൽ ഇൻസ്ട്രമെന്റേഷൻ ആൻഡ് ഓട്ടോമേഷൻ (2021 അഡ്മിഷൻ റഗുലർ, 2018, 2019, 2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്കീം - ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ രണ്ടു മുതൽ മാറമ്പള്ളി എം.ഇ.എസ് കോളേജിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |