SignIn
Kerala Kaumudi Online
Saturday, 27 April 2024 6.41 PM IST

തിരഞ്ഞെടുപ്പ് പരസ്യങ്ങൾ: അനുമതിക്ക് സമിതി

loksabha-election

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന പരസ്യങ്ങൾക്ക് അനുമതി നൽകാൻ ഇലക്ഷൻ കമ്മിഷൻ സമിതി രൂപീകരിച്ചു. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.അദീലഅബ്ദുള്ള സംസ്ഥാനതലത്തിലും ജില്ലാതലത്തിൽ കളക്ടർമാരുമാണ് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻമാർ.പരസ്യങ്ങൾ സംബന്ധിച്ച പരാതികളും കൈകാര്യം ചെയ്യുന്നത് ഇൗ സമിതിയായിരിക്കും.നിർദിഷ്ടഫോമിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സിഡിയിലോ പെൻഡ്രൈവിലോ അംഗീകാരം കിട്ടേണ്ട ഉള്ളടക്കവും സമർപ്പിക്കണം. ഇതോടൊപ്പം അച്ചടി,ദൃശ്യ,ശ്രവ്യമാധ്യമങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളും നിരീക്ഷിക്കുന്നതിനുള്ള മീഡിയ മോണിറ്ററിംഗ് സെല്ലും തുടങ്ങിയിട്ടുണ്ട്. വ്യാജവാർത്തകൾ,പെരുമാറ്റചട്ടത്തിന് വിരുദ്ധമായ വാർത്തകൾ,പെയ്ഡ് ന്യൂസുകൾ എന്നിവ കണ്ടെത്തിയാൽ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKSABHA ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.