വാഹനം ഓടിക്കുമ്പോൾ ഫോൺ സംസാരിക്കുന്നത് വലിയ കുറ്റമാണ്. നമുക്ക് മാത്രമല്ല നമ്മുടെ ചുറ്റുമുള്ളവർക്കും അത് വളരെ ദോഷം ചെയ്യുന്നു. എന്നാൽ വാഹനം ഓടിക്കുമ്പോൾ ഫോൺ സംസാരിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ബംഗളൂരുവിലാണ് സംഭവം. തിരക്കേറിയ റോഡിലൂടെ ഫോൺ സംസാരിക്കാൻ സ്ത്രീ കണ്ടെത്തിയ ഐഡിയയാണ് വീഡിയോ വെെറലാകുന്നതിന് കാരണമായത്.
സ്ത്രീ ഒരു തുണികൊണ്ട് തലയിൽ കെട്ടി ഫോൺ താഴെ വീഴാതെ ചെവിയോട് ചേർത്ത് വച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. സ്കൂട്ടർ ഓടിക്കുമ്പോൾ ഫോൺ താഴെ വീഴാതെ ചെവിയിൽ തന്നെ അനങ്ങാതെ ഇരിക്കുന്നു. എക്സിലാണ് വീഡിയോ വെെറലാകുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. ചിലർ സ്ത്രീയെ കുറ്റപ്പെടുത്തിയും രംഗത്തെത്തിയിട്ടുണ്ട്.
വാഹനം ഓടിക്കുമ്പോൾ ഇത്തരം രീതിയിൽ ഫോൺ സംസാരിച്ചാലും അപകടം ഉണ്ടാകുമെന്നാണ് പലരുടെയും അഭിപ്രായം. നഗരത്തിൽ എല്ലായിടത്തും ട്രാഫിക് പൊലീസും എഐ ക്യാമറകളും ഉള്ളപ്പോൾ ഈ സ്ത്രീക്ക് ഇത് എങ്ങനെ ചെയ്യാൻ തോന്നിയെന്നാണ് പലരെയും അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം. ഇങ്ങനെ ചെയ്യാൻ കാരണം എന്തായാലും ഇത് തെറ്റാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.
Absolutely hilarious way of using phone while riding a two wheeler, caught on camera 🤯 This was uploaded on Instagram few days ago. I wonder how the lady even thought of doing this when the traffic police is stationed pretty much everywhere in the city and AI cameras installed… pic.twitter.com/HSjIbiqOG0
— ThirdEye (@3rdEyeDude) March 27, 2024
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |