മണ്ണാർക്കാട്: 734.981 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ. മണ്ണാർക്കാട് വട്ടമ്പലത്ത് താമസിച്ചിരുന്ന കല്ലേക്കാട് കിഴക്കഞ്ചേരിക്കാവ് തോട്ടത്തിൽ വീട്ടിൽ ടി.സി.ലിബിനെയാണ്(36) മണ്ണാർക്കാട് പൊലീസും ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.
വിശാഖപട്ടണത്ത് നിന്നെത്തിച്ച ഹഷീഷ് ഓയിൽ മണ്ണാർക്കാട് മേഖലയിൽ വില്പന നടത്താനുള്ള ശ്രമത്തിലായിരുന്നു പ്രതി. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും അന്വേഷണം ഊർജിതമാക്കി. മണ്ണാർക്കാട് മേഖലയിൽ വർദ്ധിച്ചു വരുന്ന ലഹരി വില്പനയും ഉപയോഗവും തടയാൻ കർശന നടപടി സ്വീകരിച്ചു വരികയാണെന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അറിയിച്ചു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് ഡിവൈ.എസ്.പി. ഒ.എസ്.ഷിനോജ്, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ സബ് ഇൻസ്പെക്ടർ ഋഷി പ്രസാദ്, എ.എസ്.ഐ ശാന്തകുമാരി, സീനിയർ സി.പി.ഒമാരായ വിനോദ് കുമാർ, അനിത, മുബാറക് അലി എന്നിവരുടെ നേതൃത്വത്തിലുള്ള മണ്ണാർക്കാട് പോലീസും സബ് ഇൻസ്പെക്ടർ എച്ച്.ഹർഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |