കൊച്ചി: നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ കമ്പനിയായ യു. എസ്.ടി തിരുവനന്തപുരം കാമ്പസിൽ സംഘടിപ്പിച്ച സസ്റ്റൈനബിൾ ഇന്നോവേഷൻസ് ഫോർ ഗ്രോത്ത് ആൻഡ് ഹ്യൂമൻ ട്രാൻസ്ഫർമേഷൻ (സൈറ്റ്) സാങ്കേതിക പരിപാടിയിൽ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തം.
ദക്ഷിണേന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നായി 500ലധികം ടീമുകളാണ് പങ്കെടുത്തത്. 'സോഷ്യൽ ഇന്നൊവേഷൻ' എന്ന ആശയത്തിൽ ഉൗന്നിയാണ് യു.എസ് .ടിയുടെ കളേഴ്സ് എന്ന ജീവനക്കാരുടെ കൂട്ടായ്മ പരിപാടി സംഘടിപ്പിച്ചത്. 500ൽ അധികം അപേക്ഷകളിൽ നിന്ന് മൂന്ന് റൗണ്ട് മൂല്യനിർണയ പ്രക്രിയയിലൂടെ മികച്ച 12 ടീമുകളെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തു.
ഒന്നാം സമ്മാനമായ 25000 രൂപ തിരുനെൽവേലി ഫ്രാൻസിസ് സേവിയർ എൻജിനീയറിംഗ് കോളേജിലെ ശ്രീജിത്ത് കെ, സങ്കിലി ഭൂപതി ഇ, പ്രവീൺ എം എന്നിവർ നേടി. രണ്ടാം സമ്മാനമായ 10,000 രൂപ തിരുവനന്തപുരം മരിയൻ എൻജിനീയറിംഗ് കോളേജിലെ നന്ദിനി ഡി എസ്, നസിയ എൻ ജെ, നോബിയ നോയൽ, ആർ എസ് അകുൽ ബാലകൃഷ്ണൻ എന്നിവർ കരസ്ഥമാക്കി. മൂന്നാം സമ്മാനമായ 5000 രൂപ തിരുവനന്തപുരം ട്രിനിറ്റി കോളേജിലെ ശ്രീപ്രഭ എസ് പി, രേഷ്മ എം, ഗോകുൽ ജി എസ്, ഐശ്വര്യ എസ് ആർ എന്നിവർക്ക് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |