SignIn
Kerala Kaumudi Online
Saturday, 27 April 2024 12.11 PM IST

സൗരോർജ പാനൽ നിർമ്മാണവുമായി ലുമിനസ് പവർ

luminus

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എനർജി സൊല്യൂഷൻസ് കമ്പനിയായ ലുമിനസ് പവർ ടെക്‌നോളജീസ് ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ സോളാർ പാനൽ ഫാക്ടറി തുറന്നു. കേന്ദ്ര സർക്കാരിന്റെ പി.എം സൂര്യോദയ യോജനയുടെ ഭാഗമായാണ് ലുമിനസിന്റെ ഗ്രീൻ സോളാർ പാനൽ ഫാക്ടറി.

ലുമിനസ് ബ്രാൻഡ് അംബാസഡറും ക്രിക്കറ്റ് താരവുമായ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം, ലുമിനസ് പവർ ടെക്‌നോളജീസിന്റെ എം.ഡിയും സി..ഇഒയുമായ പ്രീതി ബജാജ്, ലുമിനസ് ബോർഡ് ചെയർമാനും ഷ്‌നൈഡർ ഇലക്ട്രിക്കിന്റെ ഇന്റർനാഷണൽ ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ മനീഷ് പന്ത് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

പത്ത് ഏക്കറിലാണ് ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ സോളാർ പാനൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. പൂർണമായും ഓട്ടോമേറ്റഡായ പ്ലാന്റിൽ ഏറ്റവും പുതിയതും അത്യാധുനികവുമായ സോളാർ മൊഡ്യൂൾ നിർമ്മാണ സാങ്കേതികവിദ്യകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 250 മെഗാവാട്ടാണ് നിലവിലെ ശേഷി. ഭാവിയിൽ ഇത് ഒരു ഗിഗാവാട്ട് വരെയായി ഉയർത്താനാവും.

വിവിധ മേഖലകളിൽ 2000 കോടി രൂപയുടെ നിക്ഷേപം നടത്തി അടുത്ത 3 വർഷത്തിനുള്ളിൽ വളർച്ച ഇരട്ടിയാക്കാനും ലുമിനസ് പവർ ടെക്‌നോളജീസ് ലക്ഷ്യമിടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.